ഡെൽറ്റ് പ്ലസ് കോവിഡ് വകഭേദം കേരളത്തിലും
കൊറോണ വൈറസിൻ്റെ വകഭേദമായ ഡെല്‍റ്റ പ്ലസ് കേരളത്തിലും സ്ഥിരീകരിച്ചു. ഡെല്‍റ്റയേക്കാള്‍ തീവ്രമാണ് ഡെല്‍റ്റ പ്ലസ് വൈറസ്. പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് രോഗം കണ്ടെത്തിയത്. പത്തനംതിട്ടയില്‍ നാല് വയസുകാരനും പാലക്കാട് രണ്ട് പേര്‍ക്കുമാണിത്. ന്യൂഡല്‍ഹി സിഎസ്‌ഐആര്‍ ഐജിഐബിയില്‍ നടത്തിയ ജനിതക പരിശോധനയിലാണ് ഡെൽറ്റ പ്ലസ് വൈറസ് സാന്നിധ്യം കണ്ടത്.
പത്തനംതിട്ട കടപ്ര പഞ്ചായത്തിലാണ് നാല് വയസുകാരന് രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ സ്രവം പരിശോധനക്കായി ഡല്‍ഹിയിലേക്കയച്ചിരുന്നു. ഇതിന്റെ ഫലത്തിലാണ് ഡെല്‍റ്റ പ്ലസ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം ഭേദമായ കുട്ടിയുടെ വിദഗ്ധ പരിശോധനാഫലം തിങ്കളാഴ്ചയാണ് ലഭിച്ചത്.കുട്ടിയുടെ കുടുംബത്തിലെ എട്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
പാലക്കാട് രണ്ട് പേര്‍ക്കാണ് ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ ബാധിച്ചിരിക്കുന്നത് ഡെൽറ്റ പ്ലസ് ആണെന്ന് തെളിഞ്ഞത്.