KERALA
ഡോക്ടർമാരുടെ സുരക്ഷ സംബന്ധിച്ചുള്ള പൊതുതാൽപര്യ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും
ഡോക്ടർമാരുടെ സുരക്ഷ സംബന്ധിച്ചുള്ള പൊതുതാൽപര്യ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സൂര്യ കാന എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുക. പശ്ചിമ ബംഗാളിൽ ജൂനിയർ ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ മർദിച്ച പശ്ചാത്തലത്തിലാണ് ഹർജി.
ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കണം, ബംഗാളിൽ ഡോക്ടറെ മര്ദിച്ചവർക്കെതിരെ നടപടി എടുക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകണം എന്നിങ്ങനെയാണ് ആവശ്യങ്ങൾ. ബംഗാളിൽ നിന്നുള്ള അഭിഭാഷകനായ അലോക് ശ്രീവാസ്തവയാണ് ഹർജിക്കാരൻ.
Comments