KOYILANDILOCAL NEWS
ഡോ.അഞ്ജുഷയെ കൈരളി സ്വയം സഹായ സംഘം അനുമോദിച്ചു
മുചുകുന്ന്: ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്ന് എം ബി ബി എസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ മുചുകുന്ന് കോട്ടയകത്ത് രവിയുടെ മകള്‍ അഞ്ജുഷയെ കൈരളി സ്വയം സഹായ സംഘം അനുമോദിച്ചു. മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി കെ ശ്രീകുമാര്‍ ഉപഹാരം നല്‍കി. അഡ്വ.ഷക്കീര്‍ അധ്യക്ഷനായിരുന്നു. വാര്‍ഡ് മെമ്പര്‍ സി കെ ലത, വി പി ഭാസ്‌ക്കരന്‍, പ്രംനാഥ് മുചുകുന്ന്, അനശ്വര രവി,അളക രാജന്‍, നെല്ലിമഠത്തില്‍ പ്രകാശന്‍,തേക്കേടത്ത് രവി, സുര കോമത്ത് എന്നിവര്‍ സംസാരിച്ചു.
Comments