MAIN HEADLINES
ഡൽഹിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു
ന്യൂഡൽഹി: ഡൽഹിയിൽ ഇന്നലെ രാത്രിയുണ്ടായ വൻ തീപിടിത്തത്തിൽ ഏഴ് മരണം.
ഗോകുൽപുരിയിലാണ് തീപിടിത്തം ഉണ്ടായത്. 60 കുടിലുകൾ കത്തി നശിച്ചു. ജനങ്ങൾ തിങ്ങിപ്പാർത്തിരുന്ന കുടിലുകളിലാണ് തീപിടിത്തം ഉണ്ടായത്. 60 പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. ഒരു കുടുംബത്തിലെ അഞ്ച് പേരും മറ്റൊരു കുടുംബത്തിലെ രണ്ട് കുട്ടികളുമാണ് മരിച്ചത്. ഉറങ്ങുന്നതിനിടെ കുട്ടികൾക്ക് ഓടി രക്ഷപ്പെടാൻ കഴിഞ്ഞില്ല. സ്ഥലത്തെത്തിയ ഡൽഹി അഗ്നിശമനസേനാ ഉദ്യാഗസ്ഥർ പുലർച്ചെ നാലോടെ തീ നിയന്ത്രണവിധേയമാക്കിയെന്ന് പൊലീസ് അറിയിച്ചു.
‘പുലർച്ചെ ഒരു മണിയോടെയാണ് തീപിടിത്തമുണ്ടായ വിവരം അറിഞ്ഞത്. അപ്പോൾ തന്നെ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികൾ ആരംഭിച്ചു. തീ നിയന്ത്രണവിധേയമാക്കുകയും ഏഴു മൃതദേഹങ്ങൾ അവിടെനിന്നും കണ്ടെടുക്കുകയും ചെയ്തു’– അഗ്നിശമനസേന അറിയിച്ചു.
Comments