കേന്ദ്ര സര്‍ക്കാര്‍ പിങ്ക്, മഞ്ഞ റേഷന്‍ കാര്‍ഡുടമകള്‍ക്ക് നല്‍കിവന്നിരുന്ന സൗജന്യ അരി ഇനി മുതല്‍ ലഭിക്കില്ല

കേന്ദ്ര സര്‍ക്കാര്‍ പിങ്ക്, മഞ്ഞ റേഷന്‍ കാര്‍ഡുടമകള്‍ക്ക്  നല്‍കിവന്നിരുന്ന സൗജന്യ അരി ഇനി മുതല്‍ ലഭിക്കില്ല. കൊവിഡ് കാലത്ത് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന വഴി 5 കിലോ അരി നല്‍കി തുടങ്ങിയിരുന്നത്. സംസ്ഥാനത്ത് ഇന്ന് മുതല്‍ കേന്ദ്ര സംയോജിത സൗജന്യ റേഷന്‍ പദ്ധതി പ്രകാരമുള്ള വിതരണം തുടങ്ങുന്നതിനാലാണ് ഇതുവരെ ലഭിച്ചുകൊണ്ടിരുന്ന സൗജന്യ അരിയുടെ വിതരണം നിര്‍ത്തുന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷമായി 40.97 ലക്ഷം കാര്‍ഡുകളിലെ 1.54 കോടി പേര്‍ക്കാണ് ഗരീബ് കല്ല്യാണ്‍ അന്നയോജന വഴി സൗജന്യ റേഷന്‍ ലഭിച്ചിരുന്നത്. സാധാരണക്കാര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന റേഷന്‍, പിങ്ക്, മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യമായിതന്നെ ലഭിക്കും. ഭക്ഷ്യഭദ്രതാ നിയമപ്രകാരമാണ് ഈ ആനൂകൂല്യം ജനങ്ങള്‍ക്ക് ലഭിക്കുന്നത്.

മുന്‍പ് കേന്ദ്രം വിലയ്ക്ക് നല്‍കിയിരുന്ന അരി മഞ്ഞ കാര്‍ഡുടമകള്‍ക്ക് കേരളം സൗജന്യമായായിരുന്നു നല്‍കിയിരുന്നത്. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരും ഇത് സൗജന്യമാക്കി നല്‍കി തുടങ്ങി. റേഷന്‍ കടകളില്‍ ജനുവരി മാസത്തെ വിതരണം ഇന്ന് മുതലാണ് ആരംഭിക്കുന്നത്.

Comments

COMMENTS

error: Content is protected !!