തകർന്ന കാപ്പാട് തീരദേശ റോഡിൽ അപായ ബോർഡ് സ്ഥാപിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം
കാപ്പാട്: വർഷങ്ങളായി തകർന്നു കിടക്കുന്ന കാപ്പാട് – കൊയിലാണ്ടി തീരദേശ റോഡിൽ യൂത്ത് കോൺഗ്രസ് കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അപായ ബോർഡ് സ്ഥാപിച്ച് പ്രതിഷേധിച്ചു.യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ. ഷഹീൻ ഉദ്ഘാടനം ചെയ്തു.പൊതുമരാമത്ത് വകുപ്പ് മന്ത്രിയും, സ്ഥലം എംഎൽഎ കാനത്തിൽ ജമീലയും റോഡ് തകർന്ന കാലത്ത് നേരിട്ട് വന്ന് സ്ഥലം സന്ദർശിച്ച് ഉടൻ പരിഹാരം കാണുമെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിച്ചതാണെന്നും, മന്ത്രി മരാമത്ത് പ്രവർത്തികളെക്കാൾ പി. ആർ വർക്കിലാണ് ശ്രദ്ധിക്കുന്നതെന്നും ആർ. ഷഹീൻ പറഞ്ഞു.നിയോജകമണ്ഡലം പ്രസിഡന്റ് അജയ് ബോസ് അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ഇ.കെ ശീതൾ രാജ്, കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് ജെറിൽ ബോസ് സി ടി, ഷബീർ എളവനക്കണ്ടി, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സുധീഷ് പൊയിൽക്കാവ്, നിധിൻ പൂഴിയിൽ, അഭിനവ് കണക്കശേരി, റംഷി കാപ്പാട്, അമൽ ചൈത്രം എളാട്ടേരി,എ.കെ ജാനിബ്, റൗഫ് ചെങ്ങോട്ടുകാവ്, നിതിൻ തിരുവങ്ങൂർ, ദൃശ്യ എം എന്നിവർ നേതൃത്വം നൽകി.