സുമേഷ് കെ ഷൺമുഖന്റെ ഏകാംഗ ചിത്ര പ്രദർശനം കൊയിലാണ്ടി ശ്രദ്ധ ആർട്ട് ഗാലറിയിൽ

ചിത്രകാരൻ സുമേഷ് കെ ഷൺമുഖന്റെ ഏകാംഗ ചിത്ര പ്രദർശനം കൊയിലാണ്ടി ശ്രദ്ധ ആർട്ട് ഗാലറിയിൽ. ഉദ്ഘാടനം പ്രശസ്ത ചിത്രകാരൻ രാജേന്ദ്രൻ പുല്ലൂർ നിർവഹിച്ചു. ഐ ബുക്സ് പ്രസിദ്ധീകരിച്ച ബിജേഷ് ഉപ്പാലക്കലിന്റെ കടൽ വീട് എന്ന നോവലിന്റെ ചിത്രീകരണത്തിനു വേണ്ടി വരച്ച 20 ഓളം ചിത്രങ്ങളും അടങ്ങിയിരിക്കുന്ന ചിത്ര പ്രദർശനം സെപ്തംബർ 12 വരെ ഉണ്ടായിരിക്കും. കേരളീയ ചുവർ ചിത്രങ്ങളുടെ സ്വാധീനവും
കടലിന്റെ അഗാധ നീലിമയും ചേർന്ന രേഖകളുടേയും വർണ്ണ വിന്യാസങ്ങളുടേയും സംഗമമാണ് സുമേഷ്. കെ.ഷൺമുഖന്റെ ചിത്രങ്ങളുടെ പ്രത്യേകത .

എന്നും കടലും കരയും നിലാവും ചേർന്ന ഒരു കാവ്യാത്മകമായ ചിത്രരചനാ രീതിയാണ് സുമേഷിന്റെ ചിത്രങ്ങളിൽ ഉടനീളം കാണാൻ സാധിക്കുന്നതെന്നും ഉദ്ഘാടനം നിർവഹിച്ച് കൊണ്ട് രാജേന്ദ്രൻ പുല്ലൂർ പറഞ്ഞു. ശിവദാസ് പൊയിൽക്കാവ് മുഖ്യാതിഥി ആയിരുന്ന പരിപാടിയിൽ എൻ വി ബാലകൃഷ്ണൻ അധ്യക്ഷനായി. ഷാജി കാവിൽ സ്വാഗതവും മ്യൂറൽ ആർട്ടിസ്റ്റ് നവീൻ കുമാർ ചിത്ര പരിചയവും എൻ എം ലിദിത്ത് നോവൽ കടൽ വീടിന്റെ പുസ്തക പരിചയവും നടത്തി. ശിവാസ് നടേരി, ദിനേശൻ നക്ഷത്ര , സുലേഖ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

 

Comments

COMMENTS

error: Content is protected !!