CRIME
തടവുകാര്‍ക്ക് ജയിലിനുള്ളിലേക്ക് കഞ്ചാവ് ബീഡി എറിഞ്ഞു കൊടുത്ത രണ്ട് യുവാക്കള്‍ പിടിയില്‍
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്ക് ജയിലിനുള്ളിലേക്ക് കഞ്ചാവ് ബീഡി എറിഞ്ഞു കൊടുത്ത രണ്ട് യുവാക്കള്‍ പിടിയില്‍. തളിപ്പറമ്പ് സ്വദേശികളായ അനീഷ് കുമാര്‍, മുഹമ്മദ് ഫാസി എന്നിവരാണ് പിടിയിലായത്.
ഇവര്‍ മതിലിന് മുകളിലൂടെ ബീഡി എറിഞ്ഞു കൊടുത്തത്. ജയില്‍ വളപ്പില്‍ നിന്ന് 120 പാക്കറ്റ് ബീഡി പിടികൂടി. പൊലീസ് നടത്തിയ നിരീക്ഷണത്തിലാണ് ഇവര്‍ പിടിയിലായത്. എട്ട് പാക്കറ്റുകളിലായി 120 കഞ്ചാവ് ബീഡിയാണ് എറിഞ്ഞുകൊടുത്തത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.
എന്നാല്‍ ആര്‍ക്ക് വേണ്ടിയാണ് കഞ്ചാവ് ബീഡി എറിഞ്ഞതെന്നോ ആരാണ് പണം നല്‍കിയതെന്നോ ഇവര്‍ വെളിപ്പെടുത്തിയിട്ടില്ല. ഇതിനിടെ ജില്ലാ ജയിലിലും സെന്‍ട്രല്‍ ജയിലിലും വ്യാപകമായ ലഹരി ഉപയോഗമുണ്ടെന്നും പൊലീസിന് തടയാനാകില്ലെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
Comments