SPECIAL
തട്ടിപ്പ് ഫോണ്‍ വിളികള്‍ തടയാന്‍ ‘ഗൂഗിളിന്റെ വെരിഫൈഡ് കോള്‍’ ഫീച്ചര്‍
അലോസരപ്പെടുത്തുന്ന മാര്‍ക്കറ്റിംഗ് കോളുകളെ തടയാനുള്ള ശ്രമത്തിലാണ് ഗൂഗിള്‍. അതിന് വേണ്ടി ഒരു പുതിയ ഫീച്ചറും കമ്പനി വികസിപ്പിച്ചെടുത്തിട്ടുണ്ട്.ഗൂഗിളിന്റെ ഫോണ്‍ ആപ്ലിക്കേഷനിലേക്കാണ് ഈ പുതിയ സൗകര്യം എത്തുക. ഇതുവഴി വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള കോളുകള്‍ സംബന്ധിച്ച സ്ഥിരീകരിച്ച വിവരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും.
‘വെരിഫൈഡ് കോള്‍സ്’ എന്ന് വിളിക്കുന്ന ഈ പുതിയ സംവിധാനത്തിലൂടെ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് അവരുടെ വിലാസം വെരിഫൈ ചെയ്യാം. ഫോണ്‍ കോള്‍ ലഭിക്കുന്നവര്‍ക്ക് കമ്പനിയുടെ പേര് കാണാം അവരെ വിളിക്കാനുള്ള കാരണവും കാണിക്കാം. ലളിതമായി പറഞ്ഞാല്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് അവരുടെ ഔദ്യോഗിക ഫോണ്‍ വിളിയാണെന്ന് ഉപയോക്താക്കളെ അറിയിക്കാനും ഫോണ്‍ വിളിക്കുന്നതിന്റെ കാരണം മുന്‍കൂട്ടി വ്യക്തമാക്കാനും ഇതുവഴി സാധിക്കും.
ഈ വെരിഫൈഡ് കോളുകള്‍ക്ക് വാണിജ്യ സ്ഥാപനത്തിന്റെ ലോഗോയും ഉണ്ടായിരിക്കും. ഉപയോക്താക്കളെ സംബന്ധിക്കുന്ന പ്രധാനപ്പെട്ട വിവരങ്ങളൊന്നും വാണിജ്യ പങ്കാളികളുമായി പങ്കുവെക്കില്ലെന്ന് ഗൂഗിള്‍ പറഞ്ഞു.
ഈ പുതിയ ഫീച്ചറിനെ കുറിച്ച് ആന്‍ഡ്രോയിഡ് പോലീസ് എന്ന വെബ്‌സൈറ്റാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത്. ഈ സംവിധാനത്തില്‍ വാണിജ്യ സ്ഥാപനങ്ങള്‍ അവരുടെ ഫോണ്‍ വിളി സംബന്ധിച്ച വിവരങ്ങള്‍ ആദ്യം ഗൂഗിള്‍ സെര്‍വറിലേക്ക് അയക്കണം. ഈ വിവരങ്ങളാണ് ഗൂഗിള്‍ ഫോണ്‍ ആപ്പിലൂടെ ഉപയോക്താക്കളെ അറിയിക്കുക.
ഗൂഗിളിന്റെ വെരിഫൈഡ് കോളുകള്‍ ഫോണ്‍ അപ്ലിക്കേഷനില്‍ പ്രവര്‍ത്തനക്ഷമമായിരിക്കും. ഇത് ഉപയോക്താക്കള്‍ക്ക് ഒഴിവാക്കാനുള്ള ഓപ്ഷന്‍ ഉണ്ടാവും.
നിയമാനുസൃതമായ വാണിജ്യ കോളുകളോട് മാത്രം പ്രതികരിക്കാന്‍ ഗൂഗിളിന്റെ വെരിഫൈഡ് കോള്‍ സംവിധാനം ഉപയോക്താക്കളെ സഹായിക്കും. ടെലിമാര്‍ക്കറ്റിംഗ് തട്ടിപ്പുകള്‍ കുറയ്ക്കുന്നതിന് ഇത് സഹായിക്കും.
ഇന്ത്യയില്‍, സമാന സവിശേഷതകളുമായി ട്രൂകോളര്‍ ആപ്ലിക്കേഷന്‍ ഇതിനോടകം വലിയ പ്രചാരം നേടിയിട്ടുണ്ട്. സ്പാം കോളുകള്‍ റിപ്പോര്‍ട്ടുചെയ്യാനും ലേബല്‍ ചെയ്യാനും ട്രൂകോളര്‍ ആപ്ലിക്കേഷന്‍ ഉപയോക്താക്കളെ സഹായിക്കുന്നുണ്ട്.
Comments