KERALA
തത്തപ്പിള്ളി ഹൈസ്‌കൂളിന് സമീപം പ്ലാസ്റ്റിക് കമ്പനിയില്‍ തീപിടിത്തം
കൊച്ചി> നോര്‍ത്ത് പറവൂര്‍ തത്തപ്പിള്ളി ഗവണ്മെന്റ് ഹൈ സ്‌കൂളിന് സമീപം അന്നാ പ്ലാസ്റ്റിക് കമ്പനിയില്‍ തീപ്പിടുത്തം.പറവൂര്‍ ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള സംഘം തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.
തൊട്ടടുത്തുള്ള ഫയര്‍ സ്റ്റേഷനില്‍ നിന്നും വാഹനങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. എറണാകുളം ജില്ലയിലെ മറ്റു ഫയര്‍ സ്റ്റേഷനുകളില്‍ നിന്നും കൂടുതല്‍ വാഹനങ്ങള്‍ എത്തി തീയണയ്ക്കാന്‍ ഉള്ള ശ്രമം തുടരുകയാണ്. ആളപായം ഇല്ല.
Comments