തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെ ആത്മകഥയായ ‘ഉംഗളിൽ ഒരുവൻ’ രാഹുല്‍ ഗാന്ധി പ്രകാശിപ്പിക്കും
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെ ആത്മകഥയായ ‘ഉംഗളിൽ ഒരുവൻ’ ആദ്യ ഭാഗം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രകാശിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ ബി.ജെ.പി ഇതര മുഖ്യമന്ത്രിമാര്‍ ചടങ്ങില്‍ പങ്കെടുക്കും. ഫെബ്രുവരി 28ന് ചെന്നൈയിലാണ് പുസ്തക പ്രകാശന ചടങ്ങ്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ല, ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് തുടങ്ങിയവരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
സ്റ്റാലിന്‍റെ ജീവിതത്തിലെ ആദ്യ 23 വര്‍ഷങ്ങളെ കുറിച്ചാണ് (1976 വരെ) ആത്മകഥയുടെ ആദ്യ ഭാഗത്തുണ്ടാവുക. 2024ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഇതര പാര്‍ട്ടികളുടെ ഐക്യത്തിനായി നീക്കം നടക്കുന്നതിനിടെയാണ് സ്റ്റാലിന്‍ ബി.ജെ.പി ഇതര നേതാക്കളെ അണിനിരത്തുന്നത്. ബി.ജെ.പി ഇതര സര്‍ക്കാരുകളും ഗവര്‍ണര്‍മാരും തമ്മില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമാകുന്നതിനിടെ ഡല്‍ഹിയില്‍ യോഗം വിളിക്കുന്നതിനെ കുറിച്ച് സ്റ്റാലിന്‍ നേരത്തെ പറഞ്ഞിരുന്നു.