ശബരിമലയിൽ 10000 പേർക്ക് അനുമതി

ശബരിമലയില്‍ പ്രതിദിനം 10,000 പേര്‍ക്ക് പ്രവേശിക്കാമെന്ന് മുഖ്യമന്ത്രി. നേരത്തെ 5000 പേര്‍ക്ക് പ്രവേശിക്കാന്‍ മാത്രമാണ് അനുമതിയുണ്ടായിരുന്നത്. വെര്‍ച്വല്‍ ക്യൂ അനുസരിച്ചാണ് ഭക്തര്‍ക്ക് പ്രവേശനത്തിന് അനുമതി ലഭിക്കുക. 21ാം തിയതി വരെയാണ് ഭക്തര്‍ക്ക് പ്രവേശന അനുമതി.

കര്‍ക്കിടകമാസ പൂജകള്‍ക്കായി ജൂലൈ 16 നാണ് നട തുറന്നത്. . വെർച്വൽ ക്യൂ ബുക്കിംഗ് സംവിധാനത്തിലുടെ മാത്രമെ ഭക്തർക്ക് ഇക്കുറി ശബരിമല അയ്യപ്പ ദർശനത്തിനായി എത്തിച്ചേരാൻ സാധിക്കൂ.

48 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കിൽ രണ്ട് ഡോസ് പ്രതിരോധവാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കു മാത്രമായിരിക്കും അനുമതി.

കര്‍ക്കിടമാസ പൂജകള്‍ക്കായി ശബരിമല നടതുറക്കുന്നതിനോടനുബന്ധിച്ച് വടശേരിക്കര, നിലക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ നട അടയ്ക്കുന്നതുവരെ എല്ലാ ദിവസവും തുറക്കാന്‍ അനുമതി നൽകിയിട്ടുണ്ട്.

 

Comments

COMMENTS

error: Content is protected !!