CRIME
തമ്പാനൂർ കൊലപാതകം; പ്രതി പിടിയിൽ
തിരുവനന്തപുരം തമ്പാനൂരിൽ ഹോട്ടലിൽ കയറി റിസപ്ഷനിസ്റ്റിനെ പട്ടാപ്പകൽ വെട്ടിക്കൊന്നസംഭവത്തിൽ പ്രതിയെ പൊലീസ് പിടികൂടി. നെടുമങ്ങാട് സ്വദേശി ഫരീദ് ആണ് പിടിയിലായത്. കൊലപാതകത്തിന് ശേഷം ആയുധവുമായി നെടുമങ്ങാട എത്തിയ പ്രതിയെ ഒരു പാലത്തിൽ ഇരിക്കുമ്പോഴാണ് പിടികൂടിയത്. സ്ഥലത്തുനിന്ന് കൊല ചെയ്യാൻ ഉപയോഗിച്ച ആയുധവും പിടിച്ചെടുത്തിട്ടുണ്ട്.
ഹോട്ടലിൽ മുറിയെടുക്കാൻ എത്തിയപ്പോൾ റിസപ്ഷനിസ്റ്റുമായി തർക്കമുണ്ടായെന്നും കൊല്ലപ്പെട്ട അയ്യപ്പൻ ചീത്ത വിളിച്ചെന്നുമാണ് ഫരീദ് പറയുന്നത്.
ഒരാഴ്ച മുമ്പാണ് മുറിയെടുത്തതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായതെന്നും ഫരീദ് പറഞ്ഞു. ഇതിന്റെ പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പ്രതി ഫരീദ് മറ്റൊരു കൊലക്കേസിലും പ്രതിയാണ്.
Comments