തരിശ് നിലങ്ങൾ കൃഷിയോഗ്യമാക്കാൻ തുടക്കമായി
കൊയിലാണ്ടി: തരിശ് നിലങ്ങള്‍ കൃഷിയോഗ്യമാക്കുന്നതിന് കൊയിലാണ്ടി നഗരസഭ ഇരുപത്തിയേഴാം ഡിവിഷനില്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ആദ്യഘട്ടത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ആണ് ഒരുക്കുന്നത്. ഗ്രൂപ്പ് സംരംഭങ്ങളെയും വ്യക്തിഗത സംരംഭങ്ങളെയും പ്രോത്സാഹിപ്പിച്ചുകൊണ്ട് പദ്ധതി വിപുലപ്പെടുത്തും. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സുഭിക്ഷ കേരളം പദ്ധതി പരമാവധി കര്‍ഷകരിലേക്ക് എത്തിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
കുടുംബശ്രീ ഗ്രൂപ്പുകള്‍ പ്രാദേശിക കൂട്ടായ്മകള്‍ എല്ലാം കാര്‍ഷിക പദ്ധതിയിലേക്ക് പങ്കാളിത്തം ഉറപ്പാക്കും. സഹകരണ സംഘങ്ങള്‍ കൃഷി വകുപ്പ് എന്നിവയുടെ സഹായവും തേടിയിട്ടുണ്ട്. അപ്രതീക്ഷിതമായി പെയ്ത മഴയില്‍ നശിച്ച നെല്‍കര്‍ഷകരെ സഹായിക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ഉറപ്പാക്കി. കൊയ്ത്തുല്‍സവം നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ. ഷിജു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എം.ബാലകൃഷ്ണന്,ഡി.കെ.ബിജു, ജാബിര്‍, രജിത എന്നിവര്‍ നേതൃത്വം നല്കി.