LOCAL NEWSTHAMARASSERI
തരിശ് രഹിത പഞ്ചായത്തിനായി ഉള്ളിയേരിയിൽ നെൽകൃഷി വിത്തിടൽ
തരിശ് രഹിത പഞ്ചായത്തിന്റെ ഭാഗമായി ഉള്ളിയേരി കൃഷി ഭവന്റെയും കർമ്മ സേനയുടെയും ആഭിമുഖ്യത്തിൽ ഒള്ളുർ പാടശേഖരത്തിൽ മൂന്ന് ഏക്കർ സ്ഥലത്ത് നെൽകൃഷി വിത്തിടൽ പഞ്ചായത്ത് പ്രസിഡന്റ് ഷാജു ചെറുക്കാവിൽ നിർവ്വഹിച്ചു. ഹെക്ടറിന് 25000 രൂപ കർഷകനും 5000 രൂപ ഉടമയക്കും സഹായം ലഭ്യമാക്കുന്നതാണ് കൃക്ഷി വകുപ്പിന്റെ തരിശ് കൃഷി പദ്ധതി.
ചടങ്ങിൽ വാർഡ് മെമ്പർ പ്രസന്ന തച്ചോണ്ട അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ കെ.കെ.അബ്ദുൾ ബഷീർ, കർമസേന സെക്രട്ടറി സുജിത് കുമാർ കോഓഡിനേറ്റർ വിദ്യ തുടങ്ങിയവർ സംസാരിച്ചു.
Comments