താമരശേരയിൽ പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ച സഹോദരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോക്സോ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വീട്ടിൽ വച്ച് നിരവധി തവണ തന്നെ പീഡിപ്പിച്ചുവെന്ന് പെൺകുട്ടി പരാതി നൽകിയിരുന്നു.
രണ്ടു വർഷത്തോളമായി നിരന്തരമായി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പെൺകുട്ടി മൊഴി നൽകി. കഴിഞ്ഞ ദിവസം സുഹൃത്തിനോടു പെൺകുട്ടി പീഡനത്തിന് ഇരയായി എന്ന വിവരം പങ്കുവച്ചിരുന്നു. ഈ സുഹൃത്ത് പിന്നീട് സ്കൂൾ അധികൃതരെ വിവരം ധരിപ്പിച്ചു. സ്കൂൾ അധികൃതർ പെൺകുട്ടിയോട് ഇതേക്കുറിച്ചു ചോദിച്ചപ്പോൾ പെൺകുട്ടി എല്ലാ വിവരവും തുറന്നു സമ്മതിച്ചു. തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിനെയും അവർ പൊലീസിലും വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ് പോക്സോ ചുമത്തി കേസ് റജിസ്റ്റർ ചെയ്തത്.