CALICUTDISTRICT NEWS
താമരശേരി കൂടത്തായിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ ലിഫ്റ്റില്‍ നിന്ന് വീണ് മധ്യവയസ്‌കന്‍ മരിച്ചു
കോഴിക്കോട് താമരശേരി കൂടത്തായിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ ലിഫ്റ്റില്‍ നിന്ന് വീണ് മധ്യവയസ്‌കന്‍ മരിച്ചു. കൂടത്തായി പുറായില്‍ കാഞ്ഞിരാപറമ്ബില്‍ ദാസന്‍(53) ആണ് മരിച്ചത്. മുകളിലേക്ക് പോവുകയായിരുന്ന ലിഫ്റ്റില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ തലയടിച്ച് വീഴുകയായിരുന്നു. തലക്ക് പരിക്കേറ്റ ദാസനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു.ഇന്നലെ ഉച്ചക്ക് കൂടത്തായിലെ ഓഡിറ്റോറിയത്തിലായിരുന്നു അപകടം .
ഭാര്യ: അജിത, മക്കള്‍: ആദില്‍ഷ, ആജിന്‍ഷ, മരുമകന്‍: സുജീഷ് മറിവീട്ടില്‍ താഴം, സഹോദരങ്ങള്‍: ലീല, രാധാ, രാജന്‍, രാജേഷ്.
Comments