CRIME
താമരശ്ശേരിയില്‍ ഒമ്പത് വയസ്സുകാരിക്കും മാതാവിനും ക്രൂരമര്‍ദനം
കോഴിക്കോട്: താമരശ്ശേരിയില്‍ ഒമ്പത് വയസ്സുകാരിക്കും മാതാവിനും ക്രൂരമര്‍ദനം. കുട്ടിയുടെ അച്ഛനാണ് ഇരുവരെയും മര്‍ദിച്ചത്. മകളുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ചതായും തന്റെ ചെവി കടിച്ചുമുറിച്ചെന്നുമാണ് മാതാവിന്റെ മൊഴി. കുട്ടിയുടെ കൈ ഒടിച്ചതായും ഇവര്‍ ആരോപിക്കുന്നു. പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments