LOCAL NEWSTHAMARASSERI
താമരശ്ശേരി സ്വദേശി മംഗലാപുരത്ത് വെച്ച് ഹൃദയാഘാതം മൂലം മരിച്ചു
താമരശ്ശേരി സ്വദേശി മംഗലാപുരത്ത് വെച്ച് ഹൃദയാഘാതം മൂലം മരിച്ചു. താമരശ്ശേരി അമ്പായത്തോട് സ്വദേശി തെക്കേ വീട്ടിൽ മുജീബ് (42) ആണ് മംഗലാപുരത്ത് ജോലി സ്ഥലത്തുവെച്ച് ഹൃദയാഘാതം മൂലം മരിച്ചത്.
ഇന്നലെ രാത്രിയോടെ കിടന്ന മുജീബ് പുലർച്ചെ ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു.
നടപടി ക്രമങ്ങൾക്ക് ശേഷം നൂറാംത്തോട് പാലക്കൽ പള്ളിയിൽ ഇന്ന് രാത്രി കബറക്കും.
Comments