KERALAUncategorized
താരസംഘടനയായ അമ്മയ്ക്ക് ജിഎസ്ടി നോട്ടീസ്
താരസംഘടനയായ അമ്മയ്ക്ക് ജിഎസ്ടി നോട്ടീസ്. സ്റ്റേജ് ഷോകളിൽ നിന്നടക്കമുള്ള വരുമാനത്തിന് നികുതിയടക്കണമെന്നാണ് നിർദേശം . 2017 മുതലുള്ള ജിഎസ്ടി അടയ്ക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. നികുതിയും പിഴയും പലിശയുമടക്കം നാലുകോടിയിലേറെ രൂപ അടയ്ക്കണമെന്നാണ് സൂചന.
ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻ എന്ന നിലയ്ക്കായിരുന്നു അമ്മയുടെ രജിസ്ട്രേഷൻ . എന്നാൽ ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻ ആണെങ്കിലും വരുമാനത്തിന് നികുതി നൽകണമെന്ന് നിർദേശിച്ച് ജിഎസ്ടി അധികൃതർ സമൻസ് നൽകിയിരുന്നു . ഇതിനെ തുടർന്ന് കഴിഞ്ഞ വർഷം ജിഎസ്ടിയിൽ ഉൾപ്പെടുത്തി അമ്മ രജിസ്ട്രേഷൻ പുതുക്കിയിരുന്നു. അംഗത്വ ഫീസ് അടക്കം നിലവിൽ ജിഎസ്ടി പരിധിയിലാണ്.
Comments