KOYILANDILOCAL NEWS

താലപ്പൊലി മഹോൽസവം കൊടിയേറി


കൊയിലാണ്ടി: വടക്കെ മലബാറിലെ പ്രസിദ്ധ ദേവീക്ഷേത്രങ്ങളിലൊന്നായ കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് ഇന്നു കാലത്ത് കൊടിയേറി. ക്ഷേത്രം തന്ത്രി നരിക്കുനി ഇടമന ഇല്ലം മോഹനന്‍ നമ്പൂതിരിയുടെയും, ക്ഷേത്രം മേല്‍ശാന്തി ഇടനീര്‍മഠം മൂടുമന നാഗരാജ് അഡിഗയുടെയും മുഖ്യകാര്‍മികത്വത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് ശേഷം ഭക്തിയുടെ നിറവില്‍ കൊടിയേറി. വൈകീട്ട് 5 മണിക്ക് ചോമപ്പന്‍കാവു കയറ്റത്തോടെ ക്ഷേത്രനഗരി ഉണരും. തുടര്‍ന്ന് കുടവരവും ഗണപതി ക്ഷേത്രത്തിലെത്തിച്ചേരും തൃത്തായമ്പക രാത്രി 10 മണിക്കും 1 മണിക്കും എഴുന്നള്ളിപ്പും ഉണ്ടാവും.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button