തിക്കോടി ദേശീയപാതയിൽ അപകടം ; ബൈക്ക് യാത്രികന് ദാരുണാന്ത്യം

തിക്കോടി:തിക്കോടി ദേശീയപാതയിൽ ബൈക്കിൽ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. യൂനികോൺ ബൈക്കിൽ സഞ്ചരിച്ച മധ്യവയസ്കനെന്ന് കരുതുന്നയാൾ തത്ക്ഷണം മരിച്ചു. തിക്കോടി ടൗണിൽ ഇന്ന് രാവിലെ 10.30 തോടെയാണ് അപകടം.

ദേശീയപാത വികസനത്തിൻ്റെ ഭാഗമായി തുറന്നു നൽകിയ കിഴക്ക് ഭാഗത്തെ സർവീസ് റോഡിലാണ് അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും ലോറിയുമാണ് അപകടത്തിൽ പെട്ടത്.
Comments
error: Content is protected !!