കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് ഓക്‌സീമീറ്ററുകള്‍ നല്‍കി
കൊയിലാണ്ടി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് സംഭാവന ചെയ്ത പള്‍സി ഓക്‌സി മീറ്ററുകള്‍ എം.എല്‍.എ കാനത്തില്‍ ജമീല നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ടിന് കൈമാറി. പിറന്നാള്‍ ആഘോഷത്തിനായി മാറ്റി വെച്ച 5000 രൂപ മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ചിലേക്ക് സംഭാവന ചെയ്ത എസ് പി. സി .കേഡറ്റ് തരുണ്‍ എസ് കുമാറിനെ യോഗത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി എം.എല്‍.എ.അഭിനന്ദിച്ചു.പി.ടി.എ പ്രസിഡണ്ട് അഡ്വ. പി .പ്രശാന്ത് അധ്യക്ഷത വഹിച്ചു. വി.എച്ച് എസ് സി പ്രിന്‍സിപ്പല്‍ യു.ബിജേഷ്., സബ് ഇന്‍സ്‌പെക്ടര്‍ കെ.മുനീര്‍.പ്രധാന ദ്ധ്യാപിക പി.ഉഷാകുമാരി, എച്ച്.എം.ഇന്‍ചാര്‍ജ് എം.ജി.പ്രസന്ന, പി.ടി.എ വൈസ് പ്രസിഡണ്ട് വി.സുചീന്ദ്രന്‍ ജയരാജ് പണിക്കര്‍, സ്റ്റാഫ് സെക്രട്ടറി ബി.സിന്ധു, എസ്.പി.സി. സി.പി.ഒ. ടി.എന്‍.രജിന , സി.പി.ഒ.കെ.എം.ഷീബ എ.സി. പി.ഒ.എഫ്.എം. നസീര്‍,, കെ.ശോഭ സംസാരിച്ചു.