താളിയോല ശേഖരങ്ങളുടെ കാഴ്ചകൾക്കായി തിരുവനന്തപുരത്ത് ഇനി പ്രത്യേക മ്യൂസിയം

നൂറ്റാണ്ടുകൾ പഴക്കമുള്ള താളിയോലകൾ പ്രദർശിപ്പിക്കുന്ന മ്യൂസിയത്തിന്റെ ഉദ്ഘാടനം ഇന്ന് (വ്യാഴം)  മുഖ്യമന്ത്രി നിർവഹിക്കും. ലോകത്തെ തന്നെ ഏറ്റവും വിശാലമായ താളിയോല ശേഖരമാണ് സർക്കാർ സജ്ജീകരിച്ചിരിക്കുന്നതെന്ന് മന്ത്രി അഹ്മദ് ദേവർകോവിൽ പറഞ്ഞു.

മൂന്ന് കോടി രൂപ ചെലവഴിച്ച് തിരുവിതാംകൂറിന്റെ പഴയ ജയിൽ കെട്ടിടമായ സെൻട്രൽ ആർക്കൈവ്സിലാണ് മ്യൂസിയത്തിന്റെ നിർമാണം പൂർത്തീകരിച്ചത്. 8 ഗ്യാലറികളുള്ള മ്യൂസിയമാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുക.

Comments

COMMENTS

error: Content is protected !!