തിക്കോടിയിലെ കമ്മ്യൂണിസ്റ്റ് കാരണവർ കൊയിലേരി കുഞ്ഞികൃഷ്ണൻ നായർ നിര്യാതനായി
പയ്യോളി: തിക്കോടി പഞ്ചായത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ അതുല്യ സംഭാവനകൾ നൽകിയ കൊയലേരി കുഞ്ഞികൃഷ്ണൻ നായർ (92) നിര്യതനായി. പുറക്കാട് പ്രദേശത്ത് കർഷക-കർഷക തൊഴിലാളി സംഘടന കെട്ടിപ്പടുക്കുന്നതിൽ ആദ്യ കാലത്ത് ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങളാണ് കുഞ്ഞികൃഷ്ണൻ നായർ നടത്തിയത്. സി പി ഐ (എം) തിക്കോടി ലോക്കൽ കമ്മറ്റി അംഗമായി ദീർഘകാലം പ്രവർത്തിച്ചിരുന്നു. പുറക്കാട് പ്രദേശത്തെ ആദ്യ കമ്മ്യൂണിസ്റ്റ് പാർട്ടി ഘടകത്തിൽ അംഗമായിരുന്നു. തിക്കോടി ഗ്രാമപഞ്ചായത്ത് മെമ്പറായും പ്രവർത്തിച്ചിട്ടുണ്ട്. റൂബി മിച്ചഭൂമി സമര നായകരിൽ പ്രമുഖനായിരുന്നു. കർഷക തൊഴിലാളി യൂനിയൻ തിക്കോടി പഞ്ചായത്ത് സെക്രട്ടറിയും കൊയിലാണ്ടി ഏരിയാ കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ മീനാക്ഷിയമ്മ. മക്കൾ രവി (റിട്ടയേർഡ് ആർമി ) ശോഭന, മുരളീധരൻ, പ്രമീള. മരുമക്കൾ ദാമോദരൻ നായർ (ചിങ്ങപുരം), ബാലകൃഷ്ണൻ നായർ (അയനിക്കാട്), വസന്ത (റിട്ട എച്ച് എം, പുറക്കാട് സൗത്ത് എൽ പി സ്കൂൾ) മഞ്ജുള. സഹോദരങ്ങൾ മീനാക്ഷിയമ്മ, ദേവകിയമ്മ, പരേതരായ നാരായണി അമ്മ, കല്യാണി അമ്മ,പത്മനാഭൻ നായർ.