KOYILANDILOCAL NEWS
തിക്കോടിയിൽ തെരുവ് നായയുടെ കടിയേറ്റ് 9 വയസ്സുകാരന് പരിക്ക്
തെരുവ് നായയുടെ കടിയേറ്റ് 9 വയസ്സുകാരന് പരിക്ക്. തിക്കോടി പഞ്ചായത്ത് ബസാര്‍ റെയില്‍വേ ഗേറ്റിന് സമീപം മിസ്ബയില്‍ ഹമീദിന്റെ മകന്‍ ഇഹ്‌സാന്‍ (9) നാണ് നായയുടെ കടിയേറ്റത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. വീടിനു പുറത്തുള്ള റോഡിന് സമീപത്ത് നില്‍ക്കുകയായിരുന്ന ഇഹ്‌സാനെ അത് വഴി വന്ന നായ അക്രമിക്കുകയായിരുന്നു.
നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തിയതോടെയാണ് നായ കടിവിട്ടത്. കാലിന് പിന്‍ഭാഗത്ത് കടിയേറ്റ ഇഹ്‌സാനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments