തിക്കോടിയൻസ് സ്മാരക ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പയ്യോളിയിൽ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു
പയ്യോളി: തിക്കോടിയൻസ് സ്മാരക ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പയ്യോളിയിൽ സ്വാതന്ത്ര്യ ദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. എൻ സി സി, എസ് പി സി, സ്കൗട്ട്സ് ഗേൾസ് ജെ ആർ സി കേഡറ്റുകളുടെയും സ്കൂൾ ബാൻഡ് ടീമിന്റെയും വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പിടിഎ, എസ് എം സി , എം പി ടി എ അംഗങ്ങളുടെയും സാന്നിധ്യത്തിൽ സ്കൂൾ പ്രധാന അധ്യാപകൻ മൂസക്കോയ നടുവണ്ണൂർ പതാക ഉയർത്തി.
പിടിഎ പ്രസിഡണ്ട് ബിജു കളത്തിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് എസ്എംസി ചെയർമാൻ സബീഷ് കുന്നങ്ങോത്ത്, ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ ഇൻ ചാർജ് സുനിൽ, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ നിഷ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന സ്വാതന്ത്ര്യദിന സന്ദേശ റാലിയിൽ എൻസിസി എസ് പി സി സ്കൗട്ട്, ഗൈഡ്സ്, ജെ ആർ സി കേഡറ്റുകളും സ്കൂൾ ബാൻഡ് ടീമും സ്കൂൾ വിദ്യാർത്ഥികളും പങ്കെടുത്തു.
പിടിഎ പ്രസിഡണ്ട് ബിജു കളത്തിൽ, എസ് എം സി ചെയർമാൻ സബീഷ് കുന്നങ്ങോത്ത്, മെമ്പർ അജ്മൽ സീനിയർ അധ്യാപകൻ രാജീവൻ തുടങ്ങിയവർ നേതൃത്വം നൽകി. കുട്ടികൾക്ക് മധുരവിതരണവും ഉണ്ടായിരുന്നു.