കൊയിലാണ്ടി ഉപജില്ലാതല സമ്പൂർണ സ്റ്റാഫ് റൂം ലൈബ്രറി പ്രഖ്യാപനം


കൊയിലാണ്ടി ഉപജില്ലാ തല സമ്പൂർണ സ്റ്റാഫ് റൂം ലൈബ്രറി പ്രഖ്യാപനം കൊയിലാണ്ടി ജി എഫ് യു പി സ്കൂളിൽ വെച്ച് നടന്നു. ഉപജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലെയും സ്റ്റാഫ് റൂമിൽ വിപുലമായ ലൈബ്രറി ഒരുക്കുക എന്നതാണ് പദ്ധതി. കേരളത്തിലാദ്യമായി കോഴിക്കോട് ജില്ലയിലാണ് ഡി ഡി ഇ മനോജ് കുമാർ മുൻകൈയെടുത്ത് ഈ പദ്ധതി നടപ്പിലാക്കിയത്.

കോഴിക്കോട് ഡി ഡി ഇ മനോജ് കുമാർ പദ്ധതി പൂർത്തീകരണത്തിന്റെ ഉപജില്ലാതല പ്രഖ്യാപനം നടത്തി. കൊയിലാണ്ടി എ ഇ ഒ സുധ പി പി അധ്യക്ഷയായി. ചടങ്ങിൽ സാഹിത്യകാരൻ സോമൻ കടലൂർ മുഖ്യാതിഥിയായിരുന്നു. ഡയറ്റ് ഫാക്കൽറ്റി സോഫിയ, പന്തലായനി ബി പിസി യൂസഫ് നടുവണ്ണൂർ, എച്ച് എം ഫോറം കൺവീനർ ഷാജി, എൻ ബൽറാം അധ്യാപക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
പ്രധാനാധ്യാപകൻ എൻ എം സുരേഷ് കുമാർ സ്വാഗതവും ഷമീന യു നന്ദിയും പറഞ്ഞു.

 

Comments

COMMENTS

error: Content is protected !!