തിക്കോടി പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ്: പള്ളിക്കര സൗത്ത് അഞ്ചാം വാർഡ് എല്‍ഡിഎഫ് നിലനിർത്തി

തിക്കോടി ഗ്രാമപഞ്ചായത്തിൽ  അഞ്ചാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എല്‍ഡിഎഫ് സീറ്റ് നിലനിർത്തി. എൽഡിഎഫ് സ്ഥാനാർത്ഥിയായ സിപിഎമ്മിലെ ഷീബ പുൽപ്പാണ്ടി 448 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.  കഴിഞ്ഞ തവണ 524 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇവിടെ എല്‍ഡിഎഫിന് ഉണ്ടായിരുന്നത്.  യുഡിഎഫിലെ അഡ്വ:അഖിലഭായ് പുതിയോട്ടിലിന് 343 വോട്ടും  ബിജെപിയിലെ ബിൻസി ഷാജിക്ക്  209 വോട്ടുമാണ് ലഭിച്ചത്. 17  അംഗങ്ങള്‍ ഉള്ള തിക്കോടി ഗ്രാമ പഞ്ചായത്തില്‍ സിപിഎമ്മിന് ഏഴും എല്‍ജെഡിക്ക് രണ്ടും സിപിഐക്ക് ഒരംഗവുമടക്കം പത്ത് അംഗങ്ങളാണുള്ളത്.

കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് ബിജെപി ആയിരുന്നു.  ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് രണ്ടാം സ്ഥാനത്ത്. ഇന്നലെ നടന്ന തിരഞ്ഞെടുപ്പില്‍  73.22  ശതമാനം പോളിങ് ആണ് ഇവിടെ രേഖപ്പെടുത്തിയത്. 1834 വോട്ടർമാരിൽ 1343 പേർ വോട്ട് ചെയ്തു. 752 സ്ത്രീകളും 591 പുരുഷന്മാരുമാണ് വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ച ശ്രീലക്ഷ്മിരാജിവച്ച ഒഴിവിലാണ്ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 

Comments

COMMENTS

error: Content is protected !!