തിങ്കളാഴ്ച തുടങ്ങാനിരുന്ന പ്ലസ് വൺ പരീക്ഷയ്ക്ക് സ്റ്റേ

തിങ്കളാഴ്‌ച തുടങ്ങാനിരുന്ന പ്ലസ് വണ്‍ പരീക്ഷ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച്‌ ഒരാഴ്ചത്തേക്കാണ് ഹയര്‍സെക്കന്ററി ഒന്നാം വര്‍ഷ പരീക്ഷകള്‍ സ്റ്റേ ചെയ്തത്. തിരുവനന്തപുരം കീഴാറ്റിങ്ങല്‍ സ്വദേശി നല്‍കിയ പൊതുതാത്പര്യ ഹർജിയിലാണ്‌ ഉത്തരവ്.

കേരളത്തിലെ കോവിഡ് സാഹചര്യം ഗുരുതരമാണെന്ന്‌   നിരീക്ഷിച്ചാണ്‌ സ്‌റ്റേ. എഴുത്തുപരീക്ഷകളാണ് റദ്ദാക്കിയത്‌ . കേരളത്തിലെ ടിപിആര്‍ പതിനഞ്ച് ശതമാനത്തിന് മുകളില്‍ തുടരുകയാണെന്ന്‌  ഹർജിയിൽ പറഞ്ഞിരുന്നു. എഴുത്തു പരീക്ഷകൾ ഈ സാഹചര്യത്തിൽ ഭീഷണിയാവും. കുട്ടികൾക്ക് വാക്സിൻ നൽകിയിട്ടില്ല എന്നിങ്ങനെ കാര്യങ്ങൾ ഹരജിക്കാരൻ ചൂണ്ടികാട്ടി

Comments

COMMENTS

error: Content is protected !!