KOYILANDILOCAL NEWS
തിരുവങ്ങൂരിൽ ഓണച്ചന്ത ഉദ്ഘാടനം ചെയ്തു
ചേമഞ്ചേരി സർവ്വീസ് സഹകരണ ബാങ്കും കൺസ്യൂമർ ഫെഡും സംയുക്തമായി തിരുവങ്ങൂരിൽ ആരംഭിച്ച ഓണച്ചന്തയുടെ ഉദ്ഘാടനം ബാങ്ക് പ്രസിണ്ടൻറ് കെ രവീന്ദ്രൻ മാസ്റ്റർ നിർവ്വഹിച്ചു. ബാങ്ക് സെക്രട്ടറി ധനഞ്ജയ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ബാങ്ക് വൈസ്. പ്രസിണ്ടന്റ് എം നൗഫൽ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ അശോകൻ കോട്ട്, എം പി അശോകൻ, പി കെ സത്യൻ, കെ കെ രവിത്ത്, അന്നപൂർണ്ണേശ്വരി, ബി പി.ബബീഷ് എന്നിവർ സംസാരിച്ചു.
പതിമൂന്ന് ഇന സബ്സിഡി സാധനങ്ങളും നോൺ സബ്സിഡി സാധനങ്ങളും പൊതു വിപണിയേക്കാൾ വൻ വിലക്കുറവിൽ ഓണചന്തയിൽ ലഭിക്കും.
Comments