തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെ കൂൺ കൃഷി ‘കൂൺ ഗ്രാമം’ പദ്ധതിക് തുടക്കമായി
തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെ കൂൺ കൃഷി ‘കൂൺ ഗ്രാമം’ പദ്ധതിക് തുടക്കമായി.സ്കൂൾ പിടിഎ പ്രസിഡണ്ട് വി മുസ്തഫ അധ്യക്ഷത വഹിച്ച ചടങ്ങിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം ബാബുരാജ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു ഹയർസെക്കൻഡറി വിഭാഗം നാഷണൽ സർവീസ് സ്കീമിന്റെ ഫ്ലാഗ്ഷിപ്പ് പ്രോഗ്രാമായ കൃഷിക്കൂട്ടത്തിന്റെ ഭാഗമായി ചെങ്ങന്നൂർ മഷ്റൂം റിസർച്ച് ആന്റ് ഡെവലപ്മെന്റ് ഓർഗനൈസേഷനുമായി സഹകരിച്ചുകൊണ്ടാണ് എൻഎസ്എസ് വളണ്ടിയർമാർക്ക് ഒരു ദിവസത്തെ പരിശീലനം നൽകിയത്. എം ആർ ഡി ഓ ഡയറക്ടർ ഡോ ബിനു എൻ ദാസ് ക്ലാസ് എടുത്തു.
ആദ്യഘട്ടത്തിൽ സ്കൂളിലെ കൂൺ കൃഷിക്ക് ശേഷം എൻ എസ് എസ്സിന്റെ ദത്തു ഗ്രാമത്തിലെ വീട്ടമ്മമാർക്ക് കൂൺ കൃഷിയിൽ പരിശീലനം നൽകുന്നതാണ് കൂൺ ഗ്രാമം പദ്ധതി എന്ന് പ്രോഗ്രാം ഓഫീസർ ആർ സി ബിജിത്ത് പറഞ്ഞു.
പ്രിൻസിപ്പൽ ടി കെ ഷെറീന ,സ്റ്റാഫ് സെക്രട്ടറി ദീപു മൊടക്കല്ലൂർ , മുഹമ്മദ് സനിൻ, അമ്പിളി എ പി, അജ്മൽ റോഷൻ, അലൻ കൃഷ്ണ മുഹമ്മദ് നസീഫ് എന്നിവർ സംസാരിച്ചു