തിക്കോടി സ്രാമ്പിക്കൽ ബീച്ചിൽ വല കെട്ടുന്ന ഷെഡിന് തീപിടിച്ചു

തിക്കോടി സ്രാമ്പിക്കൽ ബീച്ചിൽ വല കെട്ടുന്ന ഷെഡിന് തീപിടിച്ചു. ഇന്നു പുലർച്ചെ നാലു മണിയോടെയായിരുന്നു സംഭവം. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേന എത്തുകയും വെള്ളം ഉപയോഗിച്ച് തീ അണക്കുകയും ചെയ്തു.

തീപ്പിടുത്തത്തിനുള്ള കാരണം വ്യക്തമല്ല. സ്റ്റേഷൻ ഓഫീസർ സി പി ആനന്ദന്റെ നേതൃത്വത്തിൽ ഗ്രേഡ് എ സ് ടി ഒ പ്രദീപ്, ഫയർ റെസ്ക്യൂ ഓഫീസർമാരായ ജിനീഷ്കുമാര്‍, ശ്രീരാഗ്, ലിനീഷ്, ധീരജ്ലാൽ, റിനീഷ് , നിതിൻരാജ് ഹോംഗാർഡ് മാരായ രാജീവ്, ഓം പ്രകാശ്, സുജിത്ത്, രാജേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Comments
error: Content is protected !!