KOYILANDILOCAL NEWS

തിരുവങ്ങൂർ ഏകാദശീ സംഗീതോത്സവം ആരംഭിച്ചു


ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് വർഷങ്ങളായി നടന്നു വരുന്ന തിരുവങ്ങൂർ ഏകാദശീ സംഗീതോത്സവവും ഗീതാ ദിനാചാരണവും ആരംഭിച്ചു. പാലക്കാട് ചെമ്പൈ സ്മാരക സർക്കാർ സംഗീത കോളജ് റിട്ട്. പ്രിൻസിപ്പൽ കാവുംവട്ടം വാസുദേവൻ ഉദ്ഘാടനം ചെയ്തു.


ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച പാഞ്ചജന്യ പുരസ്കാരം അഷ്ടപദി സംഗീതജ്ഞനും വൈക്കം മഹാദേവ ക്ഷേത്രത്തിലെ മുൻ മേൽശാന്തിയുമായ ബ്രഹ്മശ്രീ ശങ്കരൻ നമ്പൂതിരിക്ക് സമർപ്പിച്ചു. എൻ കെ അനിൽകുമാർ പൊന്നാട ചാർത്തുകയും സുനിൽ തിരുവങ്ങൂർ പ്രശസ്തിപത്രവും നാരായണൻ മിഥില ആദര നിധിയും സമർപ്പിച്ചു. വെള്ളിയാഴ്ച രാത്രി നടന്ന പരിപാടിയിൽ പുരസ്കാര ജേതാവിൻ്റെ മകൻ രാമചന്ദ്രൻ പുറമേരി പിതാവിന് വേണ്ടി പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. ക്ഷേത്രം പ്രസിഡൻ്റ് കേശവ നമ്പി അധ്യക്ഷത വഹിച്ചു. രാമൻ കീഴന, യു കെ രാഘവൻ, പി കെ.പ്രദീപൻ, സെക്രട്ടറി എ കെ സുനിൽകുമാർ, ബിനീഷ് ബിജിലി എന്നിവർ സംസാരിച്ചു.

തുടർന്ന് പ്രവീൺ കാമ്പ്രം, അഭിരാം രാമചന്ദ്രൻ, അഭിരാം നാരായണൻ എന്നിവരുടെ അഷ്ടപദിക്കച്ചേരി അരങ്ങേറി. ഡിസ: 3ന് രാവിലെ മുതൽ സംഗീതാരാധനയും വൈകീട്ട് കുമാരി സൂര്യഗായത്രിയുടെ സംഗീതക്കച്ചേരിയും നടക്കും.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button