തിരുവനന്തപുരം കാസർക്കോട് ഹൈസ്പീഡ് റെയിൽ ഭൂമി ഏറ്റെടുക്കൽ ഘട്ടത്തിലേക്ക്

തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെയുള്ള സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയ്ക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രിസഭ അനുമതി നല്‍കി. സംസ്ഥാന വിഹിതമായി 2100 കോടി രൂപ കിഫ്ബിയില്‍ വായ്പ എടുക്കും. ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഇത്.

പദ്ധതിയുടെ ഡി.പി.ആറും പ്രാഥമിക പഠനങ്ങളും പൂർത്തിയായി. തിരുവനന്തപുരം കാസർക്കോട് യാത്ര നാല് മണിക്കൂറിൽ സാധ്യമാവുന്ന സ്വപ്ന പദ്ധതിയാണിത്. മൊത്തം ചിലവ് പ്രതീക്ഷിക്കുന്നത് 63000 കോടിയാണ്. റെയിൽവേ ബോർഡ് അനുമതി ലഭിക്കാനുണ്ടെങ്കിലും ഭൂമി ഏറ്റെടുക്കൽ നടപടി ഇപ്പോൾ തന്നെ ആരിഭിക്കാവുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.

കൊച്ചു വേളി ചെങ്ങന്നൂർ പാതയിൽ ഭൂമി ഏറ്റെടുക്കുന്നതിന് ഹഡ്കോ 3000 കോടി അനുവദിച്ച് കഴിഞ്ഞിട്ടുണ്ട്.

Comments

COMMENTS

error: Content is protected !!