തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ പുതിയ വഴിത്തിരിവ്

തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ പുതിയ വഴിത്തിരിവ്. കത്ത് തയ്യാറാക്കിയത് താനാണെന്ന് സമ്മതിച്ച് ഡി ആർ അനിൽ മാധ്യമങ്ങളെ കണ്ടു. എസ് എ ടി വിഷയത്തിൽ താൻ എഴുതിയ കത്താണ് പുറത്തുവന്നത്. എന്നാൽ കത്ത് സിപിഐഎം ജില്ലാ സെക്രട്ടറിക്ക് നൽകിയിട്ടില്ല. കത്ത് പുറത്തുവന്നതിൽ അന്വേഷണം വേണം.

കത്ത് വിവാദവുമായി ബന്ധപ്പെട്ട് അപവാദപ്രചാരണങ്ങളുടെ തുടർച്ചയാണ് ഇപ്പോൾ നടക്കുന്നതെന്നും പ്രതിപക്ഷത്തിന്റെ രാജി ആവശ്യം തമാശയാണെന്നും തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ ഇന്നലെ പ്രതികരിച്ചിരുന്നു. വിഷയം വളരെ ഗൗരവമുള്ളതിനാലാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. പിന്നീട് പൊലീസിൽ പരാതി നൽകും. മേയർ സെക്ഷനാണ് ലെറ്റർ പാഡുകൾ സൂക്ഷിക്കുന്നത്. ഓഫീസിലെ ആർക്കും എടുക്കാനാവുന്ന രൂപത്തിലാണ് ലെറ്റർ പാഡുകൾ ഉള്ളത്. ഇക്കാര്യത്തിൽ പ്രാഥമിക പരിശോധന നടത്തിയിട്ടുണ്ട്.

Comments

COMMENTS

error: Content is protected !!