KERALA

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം: അമ്പതിലധികം പേര്‍ക്ക് പരിക്ക്; നാലുപേരുടെ നില ഗുരുതരം

തിരുവനന്തപുരം>  തിരുവനന്തപുരം വട്ടപ്പാറയ്ക്ക് സമീപം എംസി റോഡില്‍ മരുതൂർ വളവിൽ കെ എസ് ആർ ടി സി ബസ്സുകൾ കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ അമ്പതോളം പേരെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെയാണ് അപകടം.

തിരുവനന്തപുരം ഗുരുവായൂർ സൂപ്പർ ഫാസ്റ്റും, കെ എസ് ആർ ടി സി ബസ്സും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. ഇരുബസുകളിലുമായി അമ്പതോളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇതില്‍ 40 പേരുടെ പരിക്ക് നിസാരമാണ്. ഇരുബസുകളിലെയും ഡ്രൈവര്‍മാര്‍ അടക്കം നാലുപേരുടെ നില ഗുരുതരമാണ്.

വളവില്‍വെച്ച് നിയന്ത്രണം വിട്ട ബസ് പരസ്പരം കൂട്ടിയിടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റവരെ മെഡിക്കല്‍ കോളെജ് ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button