തിരുവല്ല മലയിൽ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടുവയസ്സുകാരി മരിക്കാനിടയായ സംഭവത്തിന് കാരണം ബാറ്ററിക്ക് അകത്തെ രാസ സ്ഫോടനം
തിരുവല്ല മലയിൽ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടുവയസ്സുകാരി മരിക്കാനിടയായ സംഭവത്തിന് കാരണം ഫോണിന്റെ ബാറ്ററിക്ക് അകത്തെ ജെല്‍ ചൂടില്‍ ഗ്യാസ് രൂപത്തിലായി പുറത്തേക്ക് ചീറ്റിയതാണെന്ന് വിദഗ്ധ പരിശോധനയില്‍ വ്യക്തമായി. ഫോണിന്റെ ഡിസ്പ്ലേയിലെ സുഷിരം വഴിയാണ് വാതകം അതിശക്തമായി ചീറ്റിയതും അത് കുട്ടിയുടെ ശരീരത്തില്‍ മാരകമായി മുറിവേല്‍ക്കുന്നതിന് കാരണമായതും. സ്‌ഫോടനന്നതില്‍ കുട്ടിയുടെ മുഖം ചിതറുകയും കൈവിരല്‍ അറ്റു പോകുകയും ചെയ്തിരുന്നു.
മൂന്നര വര്‍ഷം മുമ്പ് പാലക്കാട് നിന്നാണ് ഫോണ്‍ വാങ്ങിയത്. ഫോണ്‍ തകരാറിലായതോടെ ഇതേ കടയില്‍ നിന്ന് ഒന്നരവര്‍ഷം മുമ്പ് ബാറ്ററി മാറ്റിയിരുന്നു. പട്ടിപ്പറമ്പ് കുന്നത്ത് വീട്ടില്‍ അശോക് കുമാറിന്റെയും സൗമ്യയുടെയും മകള്‍ എട്ടു വയസ്സുകാരി ആദിത്യശ്രീയാണ് തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് മരിച്ചത്. അപകടം സംഭവിക്കുമ്പോള്‍ കുട്ടി മൊബൈല്‍ ഫോണില്‍ വീഡിയോ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. വിശദമായ ഫോറന്‍സിക് പരിശോധനയില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.