മൂന്നാറില്‍ അതിശൈത്യം; താപനില പൂജ്യത്തിന് താഴെ

മൂന്നാര്‍: മൂന്നാറില്‍ അതിശൈത്യം. താപനില പൂജ്യത്തിന് താഴെ എത്തി. ഗുണ്ടുമല, കടുകുമുടി മേഖലയിലാണ് അതിശൈത്യം അനുഭവപ്പെട്ടത്.

മൂന്നാര്‍ ടൗണ്‍, നല്ലതണ്ണി, നടയാര്‍ എന്നിവിടങ്ങളില്‍ 4 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇന്നലെ പുലര്‍ച്ചെ രേഖപ്പെടുത്തിയത്. ചെണ്ടുവര, തെന്മല, ലക്ഷ്മി, ചിറ്റുവര, എല്ലപ്പെട്ടി, ചൊക്കനാട് എന്നിവിടങ്ങളില്‍ 2 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി. താപനില പൂജ്യത്തിന് താഴെ എത്തിയതിനെ തുടര്‍ന്നു ഗുണ്ടുമല അപ്പര്‍ ഡിവിഷന്‍, കടുകുമുടി എന്നിവിടങ്ങളിലെ പുല്‍മേടുകളില്‍ ഇന്നലെ രാവിലെ വെള്ളം തണുത്തുറഞ്ഞ നിലയിലായിരുന്നു.

മൂന്നാറില്‍ സാധാരണയായി ഡിസംബര്‍ അവസാനമോ ജനുവരി ആദ്യമോ ആണ് അതിശൈത്യമെത്തുന്നത്. വരുംദിവസങ്ങളില്‍ മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണം കൂടുമെന്നാണു പ്രതീക്ഷ.

Comments
error: Content is protected !!