തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ വെളിച്ചം സപ്തദിന സഹവാസ ക്യാമ്പിന് സമാപനമായി
വടകര: തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ വെളിച്ചം സപ്തദിന സഹവാസ ക്യാമ്പിന് തോടന്നൂർ എം എൽ പി സ്കൂളിൽ സമാപനമായി. സമാപന സമ്മേളനം തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ശ്രീലത ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി സി ഷീബ അധ്യക്ഷയായി. വള്ളിൽ ശാന്ത, കെടി രാഘവൻ, പ്രസിത കൂടത്തിൽ, എ സി മൊയ്തു ഹാജി, വടയക്കണ്ടി നാരായണൻ, കെ സാബിറ, ആർ മജീദ്, എം യൂസഫ്, ഷിഫ സുൽത്താൻ, പി എം വിശ്വനാഥൻ, കൊടക്കാട്ട് ഗംഗാധരൻ, പി ടെസ്ല തുടങ്ങിയവർ സംസാരിച്ചു.
കൊടക്കാട്ട് ഗംഗാധരനെ ചടങ്ങിൽ ആദരിച്ചു. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ഇത്തവണത്തെ ക്യാമ്പിൽ പ്രാമുഖ്യം നൽകിയത്. ഇതോടൊപ്പം ഹരിത സംസ്കൃതി, ഗ്രാമ ദീപിക, സന്നദ്ധം, നിപുണം, ഭാരതീയം, ഉജ്ജീവനം, അരങ്ങ്, കില്ലാടി പാവ നിർമ്മാണം, സുസ്ഥിര ലോകം, സ്വച്ഛത പക് വാട എന്നീ പരിപാടികളും സംഘടിപ്പിച്ചു. എ കെ സക്കീർ, എം ദിവ്യ, അബ്ദുൽ റസാക്ക്,പി മുഹമ്മദ് അഫ്ലഹ്, ദിയാന ഷെറിൻ, നാസ്നിൻ ഫാത്തിമ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.