LOCAL NEWS
തിരുവള്ളൂർ ശാന്തി നികേതൻ ഹയർ സെക്കന്ററി സ്ക്കൂളിൽ “സ്വാതന്ത്ര്യാമൃതം” എന്ന പേരിൽ എൻഎസ്എസ് സപ്തദിന ക്യാമ്പിന് തുടക്കമായി
വടകര:തിരുവള്ളൂർ ശാന്തി നികേതൻ ഹയർ സെക്കന്ററി സ്ക്കൂളിൽ “സ്വാതന്ത്ര്യാമൃതം” എന്ന പേരിൽ എൻഎസ്എസ് സപ്തദിന ക്യാമ്പിന് തുടക്കമായി. കൽപകം(തെങ്ങിൻ തൈ നടൽ), സുസ്ഥിരആരോഗ്യം, ഭരണഘടനയെ അറിയുക, സമൂഹ ഉദ്യാനം, ഫ്രീഡം വാൾ, സ്വാതന്ത്ര്യദിന റാലി, സ്വാതന്ത്ര്യ സമര ചരിത്രസംഗമം, സമദർശൻ, സത്യമേവ ജയതേ, സ്വച്ഛത പക് വാഡ, കാർഷിക പെരുമ, സ്നേഹ സാമീപ്യം, പ്രഥമശുശ്രൂഷ തുടങ്ങിയ ഇനങ്ങൾ ക്യാമ്പിന്റെ ഭാഗമായി നടപ്പിലാക്കും. ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സബിത മണക്കുനി നിർവഹിച്ചു. പിടിഎ പ്രസിഡൻറ് പി സമീർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പ്രസിത കൂടത്തിൽ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി ടെസ്‌ല, മാനേജ്മെൻറ് കമ്മിറ്റി അംഗം പാലൂന്നി മൊയ്തു,കെ പി അബ്ദുള്ള, എ.കെ സക്കീർ, പിപ്രസന്ന, ടി ശ്യാമളതുടങ്ങിയവർ സംസാരിച്ചു.
Comments