തിരുവില്വാമലയിൽ ആത്മഹത്യക്ക് ശ്രമിച്ച നാലം​ഗകുടുംബത്തിലെ എല്ലാവരും മരിച്ചു

തിരുവില്വാമലയിൽ ആത്മഹത്യക്ക് ശ്രമിച്ച ഗുരുതരാവസ്ഥയിലായിരുന്ന അച്ഛനും മകനും മരിച്ചു.  ചോലക്കാട്ടിൽ രാധാകൃഷ്ണൻ, മകൻ കാർത്തിക് എന്നിവരാണ് മരിച്ചത്. കടക്കെണി മൂലം ഇന്നലെയാണ് നാലം​ഗ കുടുംബം മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. രാധാകൃഷ്ണന്റെ ഭാര്യ ശാന്തി,  ഇളയ മകൻ രാഹുൽ എന്നിവർ ഇന്നലെ മരിച്ചിരുന്നു. 

ഒരലാശേരി ചോലക്കോട്ടിൽ രാധാകൃഷ്ണൻ (47), ഭാര്യ ശാന്തി (43), മക്കളായ കാർത്തിക് (14), രാഹുൽ (07) എന്നിവർക്കാണ് ഇന്നലെ പൊള്ളലേറ്റത്. ആശുപത്രിയിലെത്തിച്ചെങ്കിലും ശാന്തിയും ഇളയ മകൻ രാഹുലും ഇന്നലെ തന്നെ മരിച്ചിരുന്നു.

തിരുവില്വാമലയിലെ ഹോട്ടൽ നടത്തിപ്പുകാരനാണ് രാധാകൃഷ്ണൻ. ഇവര്‍ക്ക് വന്‍ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതാണ് ആത്മഹത്യ ചെയ്യാനുണ്ടായ കാരണമെന്ന് പൊലീസ് കരുതുന്നു. 

Comments

COMMENTS

error: Content is protected !!