KOYILANDILOCAL NEWSMAIN HEADLINES
തിരുവോണദിവസം ബസ് സ്റ്റാൻ്റിൽ ഓണസദ്യയൊരുക്കി സേവാഭാരതി
![](https://calicutpost.com/wp-content/uploads/2023/08/4-17.jpg)
![](https://calicutpost.com/wp-content/uploads/2023/08/Phonix-2.jpg)
കൊയിലാണ്ടി: സേവാഭാരതി കൊയിലാണ്ടി ബസ്സ് സ്റ്റാൻ്റിൽ തിരുവോണ ദിവസം നൽകിയ ഓണസദ്യ പുത്തൻ അനുഭവമായി. കൊയിലാണ്ടി ബസ്സ് സ്റ്റാൻ്റിൽ ഇരിപ്പിടമൊരുക്കി മുഴുവൻ വിഭവങ്ങളും നൽകി തെരുവോരത്തു് ഒറ്റപ്പെട്ട് കഴിയുന്നവരെ സ്വീകരിച്ച് ഇരുത്തിയാണ് ഓണസദ്യ നൽകിയത്.
![](https://calicutpost.com/wp-content/uploads/2023/08/shobikanew-2.jpg)
കഴിഞ്ഞ മൂന്നു വർഷമായി കൊയിലാണ്ടിയെ വിശപ്പു രഹിത നഗരമാക്കി സേവാഭാരതി ദിവസവും ഉച്ചക്ക് ഒരു മണിക്ക് പൊതിച്ചോറാണ് നൽകിവന്നിരുന്നത്.ഇതിനൊരു മാറ്റമായിട്ടാണ് തെരുവോരത്ത് ഇരിപ്പിടമൊരുക്കി ഓണസദ്യ നൽകിയത്. സേവാഭാരതി ഉത്രാട ദിവസവും തെരുവോരത്തും അശുപത്രിയിലും ഓണസദ്യ നൽകിയിരുന്നു.
![](https://calicutpost.com/wp-content/uploads/2023/08/speciality-add-2.jpg)
കേരള പട്ടിക വിഭാഗ സമാജം സംസ്ഥാന പ്രസിഡണ്ട് എം.എം ശ്രീധരൻ സദ്യ വിളമ്പി ഉദ്ഘാടനം ചെയ്തു. സേവാഭാരതി കോഴിക്കോട് ജില്ല സിക്രട്ടറി വി.എം മോഹനൻ, രജി കെ.എം, അച്ചുതൻ, ഒറ്റക്കണ്ടം എന്നിവർ നേതൃത്വം നൽകി.
Comments