CALICUTDISTRICT NEWSKOYILANDI
തീവണ്ടി തട്ടി യുവാവ് മരണപ്പെട്ടു
കൊയിലാണ്ടി: ഇന്ന് (ജൂൺ മൂന്ന്) രാവിലെ 11:00 മണിയോടെ വെങ്ങളം റെയിൽവേ മേൽപ്പാലത്തിനു സമീപം, സുമാർ 35 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവ് തീവണ്ടി തട്ടി മരണപ്പെട്ടതായി കാണപ്പെട്ടു. കറുത്ത ജീൻസ് പാന്റും ഇളം നീല കളർ ഫുൾകൈ ഷർട്ടും ധരിച്ചിട്ടുണ്ട്. മൃതശരീരം കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിട്ടുണ്ട്. ഏത് തീവണ്ടി തട്ടിയാണ് മരണം സംഭവിച്ചത് എന്ന് വ്യക്തമായിട്ടില്ല.
Comments