പൂക്കാട് കലാലയത്തിൽ പ്രതിഭകളെ അനുമോദിച്ചു

കൊയിലാണ്ടി: പൂക്കാട് കലാലയം പ്രതിഭാ സംഗമം സംഘടിപ്പിച്ച്, പ്രതിഭകളെ അനുമോദിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയും കഴിഞ്ഞ സ്കൂൾ കലോത്സവങ്ങളിൽ സമ്മാനിതരായ പ്രതിഭകൾകളെയുമാണ് കലാലയത്തിൻ്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചത്.

കലാലയം ഓഡിറ്റോറിയത്തിൽ നടന്ന സംഗമം വയലിനിസ്റ്റ് വി.രാജൻ ഉദ്ഘാടനം ചെയ്തു. കലാലയം പ്രസിഡൻ്റ് യു.കെ.രാഘവൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ശിവദാസ് ചേമഞ്ചേരി പ്രതിഭകൾക്കുള്ള പുരസ്കാരങ്ങൾ സമർപ്പിച്ചു. സുനിൽ തിരുവങ്ങൂർ, ശിവദാസ് കാരോളി, ജി.ആർ.സജിത് എന്നിവർ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!