തീ കുട്ടിച്ചാത്തൻ തിറ
കൊയിലാണ്ടി: വീണ്ടും ഒരു തെയ്യക്കാലം കുടി വരവായി. കാവുണര്‍ന്നു, ചെണ്ടയും ഇലത്താളവും മുറുകി, ഇടങ്കാരവും വലങ്കാരവും മുറുകുമ്പോള്‍ അഗ്‌നി നടനമാടാന്‍ തീയില്‍ കുരുത്ത് അവന്‍ എത്തി. തീ കുട്ടി ചാത്തന്‍ എഴുന്നള്ളി കാളകാട്ടില്ലം ചാത്തനെ വെട്ടിമുറുക്കി 448 കഷ്ണങ്ങളാക്കി അത് 41 ദിവസം നാല്പാമരവിറകില്‍ ഹോമം ചെയ്തു. നാല്‍പത്തി ഒന്നാം ദിവസം ഹോമകുണ്ഡത്തില്‍ നിന്ന് തീയില്‍ കുരുത്ത് അവന്‍ ഉടലെടുത്തു എന്നാണ് ഐതിഹ്യം. കൊയിലാണ്ടി കണയന്‍ങ്കോട് ശ്രീ കിടാരത്തില്‍ തലച്ചില്ലോന്‍ ദേവീക്ഷേത്രത്തില്‍ ഇന്നു പുലര്‍ച്ചെ 2 മണിയ്ക്കി ആണ് തെയ്യപ്രേമികളുടെയും മനം കവരുകയും ഗംഭീര്യവും ഭയാനകവുമായമായ തീ കുട്ടിച്ചാത്തന്‍ തിറ അരങ്ങേറിയത്. തിറ കെട്ടിയാടുന്നത് തെയ്യരംഗത്തെ യുവ സാന്നിധ്യമായ നിധീഷ് കുറുവങ്ങാടാണ് ‘ പുലര്‍ച്ചെ നടന്ന തെയ്യം കാണാന്‍ നിരവധി ഭക്തജനങ്ങളാണ് തലച്ചില്ലോന്‍ ക്ഷേത്രത്തിലെത്തി ചേര്‍ന്നത്.