KOYILANDILOCAL NEWS
പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ ഹെഡ് പോസ്റ്റോഫീസ് മാർച്ച് നടത്തി
ഡി വൈ എഫ് ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് ഹെഡ് പോസ്റ്റോഫീസിലേക്ക് മാർച്ച് നടത്തി. മാർച്ച് ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി പി ബബീഷ് ഉദ്ഘാടനം ചെയ്തു. എസ് എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഫർഹാൻ അഭിവാദ്യം ചെയ്തു സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി എൻ ബിജീഷ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സതീഷ് ബാബു അദ്ധ്യക്ഷനായിരുന്നു. ദിനൂപ്, റിബിൻകൃഷ്ണ, അജീഷ്, അഭിനീഷ് എന്നിവർ മാർച്ചിന് നേതൃത്വം നല്കി. ബ്ലോക്ക് ട്രഷറർ അനുഷ നന്ദി പറഞ്ഞു.
Comments