KOYILANDILOCAL NEWS
തുറയൂർ വില്ലേജ് പരിധിയിൽ നിന്നും അനധികൃതമായി വയലിൽ ഇറക്കി നികത്തിയ മണ്ണ് എടുത്തു മാറ്റി
കൊയിലാണ്ടി: അവധി ദിവസങ്ങളിൽ വ്യാപകമായി വയൽ നികത്തുന്നതിനെതിരെ കൊയിലാണ്ടി താലൂക്ക് ഓഫീസിൽ രൂപീകരിച്ച സ്കോഡ് ഇന്ന് തുറയൂർ വില്ലേജ് പരിധിയിൽ നിന്നും അനധികൃതമായി നികത്തിയമണ്ണ് എടുത്തു മാറ്റി.
വയലിൽ ഇറക്കിയ മണ്ണ് അതേ പോലെ തിരിച്ചെടുപ്പിക്കുകയായിരുന്നു. സ്കോഡ് ലീഡർ വി.ജി.ശ്രീജിത്ത്, ഷാജി മനേഷ് എം., വിജയൻ പി.എം. നിജിൽ രാജ്.കെ.എന്നിവർ സംഘത്തിലുണ്ടായിരുന്നു. അനധികൃതമായി കരിങ്കൽ കടത്തിയ രണ്ട് ടിപ്പറുകളും മണ്ണ് മാന്തിയന്ത്രവും സ്കോഡ് പിടിച്ചെടുത്തിട്ടുണ്ട്.
Comments