ANNOUNCEMENTSMAIN HEADLINES
തുറശ്ശേരിക്കടവിൽ കുളിക്കാനിറങ്ങിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി
കുററ്യാടി മൂാരട് പുഴയൽ തുറശ്ശേരി കടവിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. മണിയൂർ കുന്നത്ത്കര എണ്ണക്കണ്ടി ഷിയാസ് (22) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കൂട്ടൂകാർക്ക് ഒപ്പം പുഴയിൽ കുളിക്കാൻ എത്തിയതായിരുന്നു.
മൂഴിക്കൽ ചീർപ്പിന് ചേർന്നാണ് അപകടം ഉണ്ടായത്. ശക്തമായ ഒഴുക്കുള്ള സമയമാണ്. തിങ്കളാഴ്ച വൈകുന്നേരത്തോടെ ഫയർ ഫോഴ്സ് തിരച്ചിൽ നിർത്തി. ചെവ്വാഴ്ച നാട്ടുകാരാണ് തിരച്ചിലിനിടെ രാവിലെ കടവിനടുത്ത് മൃതദേഹം കണ്ടെത്തിയത്.
ചെരണ്ടത്തൂർ എം.എച്ച്.ഇ.എസ് അവസാന വർഷ ബി. കോം വിദ്യാർഥിയാണ്. കൂട്ടുകാർക്ക് ഒപ്പം ഫുട്ബോൾ കളിച്ച ശേഷം കുളിക്കാൻ ഇറങ്ങിയതായിരുന്നു. നീന്തൽ അറിയാമായിരുന്നു എങ്കിലും പുഴയിൽ ചുഴിയും ഒഴുക്കുമുള്ള സമയമാണ്.
Comments