തൃക്കാക്കരയിൽ വിജയം ഉറപ്പിച്ച് യുഡിഎഫ് മുന്നേറ്റം
തൃക്കാക്കരയില്‍ യുഡിഎഫ് വന്‍വിജയത്തിലേക്ക് നീങ്ങുകയാണ്. ലീഡ് എണ്ണായിരത്തിലേക്ക് കടന്നു. വോട്ടിങ് കേന്ദ്രത്തിനു മുന്നില്‍ യുഡിഎഫിന്റെ ആഹ്ളാദപ്രകടനം തുടങ്ങി. പിടിയുടെ ലീഡ് ആറായിരത്തിലെത്തിയത് ആറാം റൗണ്ടിലായിരുന്നു എന്നതാണ് കൗതുകം. ആദ്യ മൂന്ന് റൗണ്ടില്‍ പി.ടി.യുടെ ലീഡിനേക്കാള് ഉമ നേടിയത് ഇരട്ടിയിലേറെ. ഭരണത്തിന് എതിരായ വിലയിരുത്തലെന്ന് ലീഗ്. എല്‍ഡിഎഫിന്റെ വിഭാഗീയ രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്തെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. എണ്ണിക്കഴിഞ്ഞതിനുശേഷം വിശദമായ പ്രതികരണമെന്ന് വി ഡി സതീശന് പറഞ്ഞു.
എൽഡിഎഫിന് വ്യക്തമായ മേൽക്കൈയുള്ള ഇടങ്ങളിൽ പോലും ഉമ ലീഡ് ഉയർത്തി. ആദ്യ റൗണ്ടില്‍ യുഡിഎഫ് ലീഡ് 2518, പി.ടി.തോമസിന്റെ ആദ്യ റൗണ്ട് ലീഡ് 1258 ആയിരുന്നു. രണ്ടാം റൗണ്ട് കഴിഞ്ഞപ്പോള്‍ പി ടിയുടെ ലീഡ് 2438ഉം ആയിരുന്നു.
രാഷ്ട്രീയ കേരളം ആവേശത്തോടെ കാത്തിരുന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഫ് സ്ഥാനാര്‍ഥി ഉമാ തോമസിന്റെ വലിയ മുന്നേറ്റം. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ മുതല്‍ ഓരോ ഘട്ടത്തിലും ലീഡ് ഉയര്‍ത്തിക്കൊണ്ടുള്ള ഉമാ തോമസിന്റെ കുതിപ്പ് യുഡിഎഫ് പ്രതീക്ഷകളേപ്പോലും മറികടന്നുകൊണ്ടാണ്. ആദ്യ മൂന്ന് റൗണ്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ 2021-ല്‍ പി.ടി തോമസ് ഈ ഘട്ടത്തില്‍ നേടിയതിന്റെ ഇരട്ടിയോടടുത്ത ലീഡാണ് ഉമാ തോമസിന് ലഭിച്ചിരിക്കുന്നത്.
എല്‍ഡിഎഫിന് എന്തെങ്കിലും പ്രതീക്ഷയുണ്ടെങ്കില്‍ അത് അഞ്ചാം റൗണ്ടില്‍ മാത്രമാണ്. എന്നാല്‍, നിലവിലെ ട്രെന്‍ഡ് അനുസരിച്ചാണ് കാര്യങ്ങള്‍ പോകുന്നതെങ്കില്‍ എല്‍ഡിഎഫിന് വലിയ പ്രതീക്ഷയ്ക്ക് വകയില്ല. ഭൂരിപക്ഷം പി.ടി നേടിയതിന് മുകളില്‍ പോകും എന്ന് ഉറപ്പിക്കാവുന്ന ഈ ഘട്ടത്തില്‍ യുഡിഎഫ് ക്യാമ്പ് ആഹ്ലാദത്തിമിർപ്പിലാണ്. വിജയമുറപ്പിച്ച് പ്രവര്‍ത്തകര്‍ തെരുവില്‍ ആഹ്ലാദപ്രകടനം ആരംഭിച്ചിട്ടുണ്ട്.